കറുത്തിരുണ്ട മുഖമുള്ള ഒരു തീവണ്ടി ഇരമ്പി പാഞ്ഞുകൊണ്ടേ ഇരുന്നു....... കുറേ കറുത്ത മുഖമുള്ള ജീവനുകളെയും വഹിച്ചു കൊണ്ട്.
അന്ധതയുടെ ഇരുണ്ട മുഖമുള്ള ഒരു വൃദ്ധന്‍ നാറുന്ന കക്കൂസിന്‍റെ വാതില്‍ക്കല്‍ ഒരു ഉണക്ക വടിയും പിടിച്ചു ചാഞ്ഞിരിക്കുന്നു
വിയര്‍പ്പ് നാറുന്ന കുപ്പായമിട്ട് വേറെ കുറേ അന്യ സംസ്ഥാന തൊഴിലാളികള്‍ ഏതൊക്കെയോ ഭാഷയില്‍ അലച്ചുകൊണ്ടിരിക്കുന്നു. ചുറ്റും എന്ത് നടന്നാലും ഞാനൊന്നും
അറിയില്ല എന്ന മട്ടില്‍ ചെവിയില്‍ പാട്ട് വള്ളിയും തിരുകി ഒരു പുതു തലമുറ പയ്യന്‍ വാതില്‍ക്കല്‍ കാറ്റും കൊണ്ട് നില്‍ക്കുന്നു.
തിരക്കാണ് ജീവിതം എന്ന് ആരോടോ പറയാനുള്ള വെമ്പലൊതുക്കി ഒരു യുവാവ് എങ്ങോട്ടെന്നില്ലാതെ വാടിയ മുഖവുമായി നില്‍ക്കുന്നു ..... ഇതിനിടയില്‍ തൊട്ടടുത്തു നില്‍ക്കുന്ന യുവതിയെ തോട്ടിയുരുമി ഒരു മധ്യവയസ്കന്‍.
ഈ മുഖങ്ങളെ എല്ലാം അത്ഭുതത്തോടെ നോക്കി ഒരു വെളുത്ത കുട്ടിയും...... ചായയും കാപ്പിയും വെള്ളവുമായി ആരൊക്കെയോ അതിനിടയിലൂടെ പോയി.
അതിനിടയില്‍ എപ്പോഴോ കറുത്ത മുഖമുള്ള തീവണ്ടി ഒരു പുഴ കടക്കുന്നതിനിടയില്‍ മറ്റൊരു തീവണ്ടിയുമായി പ്രണയത്തിലായി. അവര്‍ ചുംബിച്ചു.
ചുംബനം വളര്‍ന്നു പുഴയുടെ ആഴങ്ങളോളം വളര്‍ന്നു. അന്ധനായ വൃദ്ധന് അതോടെ കാഴ്ച തിരിച്ചു കിട്ടി. തൊഴിലാളികള്‍ ഒന്നും മിണ്ടാതെ വിയര്‍പ്പിന്‍റെ നാറ്റത്തെ കുളിച്ചു കളഞ്ഞു. പയ്യന്‍ പാട്ട് നിര്‍ത്തി ചുറ്റും നടന്നതറിഞ്ഞു.
തിരക്കില്ലാത്ത സമയം കിട്ടിയതില്‍ യുവാവ് ആഹ്ളാദിച്ചു. മധ്യവയസ്ക്കന്‍ തോട്ടുയുരുമല്‍ യുവതിയില്‍ തുടര്‍ന്ന്.... അവര്‍ എപ്പോഴോ പ്രണയത്തിലുമായി. വെളുത്ത മുഖമുള്ള കുട്ടി മാത്രം വാടിയ കറുത്ത മുഖമുള്ളവളായി.
ചായയും കാപ്പിയും കുടിക്കാന്‍ ആര്‍ക്കും തോന്നിയില്ല. പുഴയില്‍ അപ്പോഴും തീവണ്ടികള്‍ ചുംബിച്ചു രതിലീലകള്‍ തുടര്‍ന്നു. ദൂരെ നിന്ന് മഅര്ബിന് ബാങ്കു കേട്ടാണ് രണ്ടു പേരും ചുണ്ടുകള്‍ വിട്ടത്.

Comments
Post a Comment