Skip to main content

Posts

Showing posts from May, 2016

കറുത്ത മുഖമുള്ള തീവണ്ടി.....

                                                    കറുത്തിരുണ്ട മുഖമുള്ള ഒരു  തീവണ്ടി ഇരമ്പി പാഞ്ഞുകൊണ്ടേ ഇരുന്നു....... കുറേ കറുത്ത മുഖമുള്ള ജീവനുകളെയും  വഹിച്ചു കൊണ്ട്.  അന്ധതയുടെ ഇരുണ്ട മുഖമുള്ള ഒരു വൃദ്ധന്‍ നാറുന്ന കക്കൂസിന്‍റെ വാതില്‍ക്കല്‍ ഒരു ഉണക്ക വടിയും പിടിച്ചു ചാഞ്ഞിരിക്കുന്നു  വിയര്‍പ്പ് നാറുന്ന കുപ്പായമിട്ട് വേറെ കുറേ അന്യ സംസ്ഥാന തൊഴിലാളികള്‍ ഏതൊക്കെയോ ഭാഷയില്‍ അലച്ചുകൊണ്ടിരിക്കുന്നു. ചുറ്റും എന്ത് നടന്നാലും ഞാനൊന്നും അറിയില്ല എന്ന മട്ടില്‍ ചെവിയില്‍ പാട്ട് വള്ളിയും തിരുകി ഒരു പുതു തലമുറ പയ്യന്‍ വാതില്‍ക്കല്‍ കാറ്റും  കൊണ്ട് നില്‍ക്കുന്നു. തിരക്കാണ് ജീവിതം എന്ന് ആരോടോ പറയാനുള്ള വെമ്പലൊതുക്കി ഒരു യുവാവ്‌ എങ്ങോട്ടെന്നില്ലാതെ വാടിയ മുഖവുമായി നില്‍ക്കുന്നു ..... ഇതിനിടയില്‍ തൊട്ടടുത്തു നില്‍ക്കുന്ന യുവതിയെ തോട്ടിയുരുമി ഒരു മധ്യവയസ്കന്‍. ഈ  മുഖങ്ങളെ എല്ലാം അത്ഭുതത്തോടെ നോക്കി ഒരു വെളുത്ത കുട്ടിയും.........