Skip to main content

Posts

Showing posts from September, 2015

.....ഒസ്സ്യത്ത്.....

എന്റെ  ഒസ്സ്യത്തിലേക്ക് കുറിക്കാനായ്‌........ നീറി പുകഞ്ഞ ചിന്തകളുടെ ശവകുടീരമാണ് ഈ തലച്ചോർ... തലയോട്ടി തല്ലി തകർത്ത് തലച്ചോർ എന്റെ പിതാവിന്റെ കാൽക്കൽ വയ്ക്കണം... കൊഞ്ചിയ ചിരി മുതൽ താക്കീത് നല്കാനോളം വളരും വരെ അറിവിന്റെ... ചിന്തയുടെ... പ്രളയം എന്നിലേക്ക് ഒഴുകിയത് അവിടെ നിന്നായിരുന്നു....   എന്റെ കണ്ണുകൾ ചൂഴ്ന്നെടുത്ത്.... ചെവികൾ വെട്ടിയെടുത്ത്.... അമ്മയ്ക്ക്.. നല്ലത് കാണാനും കേൾക്കാനും പഠിച്ചത് അവിടെ നിന്നാണ്.... എന്റെ കൈകൾ വെട്ടി മാറ്റി കുഞ്ഞനിയത്തിക്ക്... ഞാൻ എഴുതിയ വരികളെ ഏറെ പ്രണയിച്ചത് അവളായിരുന്നു... മോളേ... എന്റെ ഈ കൈകളിൽ നിനക്ക് നൽകിയ തലോടലിന്റെ മായാത്ത പാടുകളുണ്ട്.... അവിടെ നീ കവിതകൾ കുറിക്കണം... അമ്മയുടെ പക്കലുള്ള എന്റെ ചെവികളിലേക്ക്... ആ കവിതകൾ ഉറക്കെ പാടണം...... എന്റെ കണ്ണ് നനയുന്നെങ്കിൽ നീ അത് തുടച്ചു മാറ്റണം..... എന്റെ കാലുകള വെട്ടിയെടുത്ത് അമ്മുമ്മയ്ക്ക്..... നേർവഴിക്ക് നടത്തിയത്.... നേരായ പാതകൾ കാട്ടി തന്നത്.... അവരായിരുന്നു.... കാലുകൾ കുഴഞ്ഞ് പോകാതെ കാക്കണം..... കൂട്ടുകാരീ..... എന്റെ നെഞ്ച് വെട്ടി പൊളിക്കണം.... അവിടെ അപ്പോഴും മരിക്കാത്ത തു...