രാവിലെ കാലൊന്നു മടങ്ങിയ അസഹ്യമായ വേദനയിലാണ് ഇന്നലെ വൈകുന്നേരം ഡോക്ടറുടെ വീട്ടിലെത്തിയത്. സാമാന്യം നല്ല തിരക്ക്. അവിടെ ഇരിക്കുന്നവരില്‍ ആരൊക്കെയാണ് രോഗികള്‍ എന്ന് വേദന കൊണ്ടുള്ള ഓരോരുത്തരുടെയും മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനിടയിലൂടെ ഊര്‍ജ്വസ്വലയായി ഓടി കളിക്കുകയാണ് ഒരു നീല ഉടുപ്പുകാരി കുട്ടിക്കുറുമ്പി. എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് തിരിയാന്‍ അധികം സമയമെടുത്തില്ല. തിളക്കമുള്ള കണ്ണുകളുള്ള ചെമ്പന്‍ മുടിക്കാരി, എല്ലാവരുടെയും അരികിലെത്തുന്നുണ്ട് ചിരിച്ചു കൊണ്ട്. അമ്മുമ്മയാകണം വീഴാതെ നോക്കി കൊണ്ട് ആ കുഞ്ഞിന്റെ പിറകെ നടക്കുന്നുണ്ട്. അച്ഛന്റെ കയ്യിലിരുന്നു ഇതൊക്കെ കണ്ടു ഒരു മഞ്ഞ ഉടുപ്പുകാരി എന്റെ അടുത്തുണ്ടായിരുന്നു. എപ്പോഴും ചിരിച്ച മുഖമുള്ള അവള് അച്ഛനോട് ഏതോ ഭാഷയില്‍ സംസാരിക്കുന്നുണ്ട്. അടുത്ത് നിന്ന വേപ്പിന് മരത്തില്‍ നിന്ന് ഒരു തണ്ടില ആശാത്തി എത്തി പിടിച്ച് കയ്യിലാക്കി. ഇത് കണ്ടിട്ടാകണം നീലക്കുറുമ്പി മഞ്ഞക്കുറുമ്പിയുടെ അടുത്തെത്തിയത്. എത്ര പെട്ടെന്നാണ് ആ കുഞ്ഞുങ്ങള്‍ സൌഹൃദത്തിലായത്. അവരുടേതായ ഏതോ ഭാഷയില്‍ ചിരിച്ച് സന്തോഷിച്ച് അവര്‍ സംസാരിച്ചുക്കൊണ്ടിരുന്നു. അച്ഛന്റെ കയ്യിലിരുന്ന ചിരിക്കുന്ന മഞ്ഞ ഉടുപ്പുകാരി തന്റെ കയ്യിലുള്ള തണ്ടില്‍ നിന്നുമൊരു വേപ്പില പറിച്ച് കൂട്ടുകാരിക്ക് കൊടുത്തു. രണ്ട് പേരുടെയും മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കം. കൊടുക്കല്‍ വാങ്ങലിന്റെ ആ സന്തോഷം എത്ര വലുതാണെന്ന് ആ കാഴ്ച്ച കാട്ടി തന്നു. വേദന എല്ലാം മറന്ന് ആ സൌഹൃദം കണ്ട് എല്ലാവരും ചിരിച്ചിരുന്നു. നീല ഉടുപ്പുകാരി മഞ്ഞ ഉടുപ്പുകാരിയെ കൈ പിടിച്ച് താഴെ ഇറക്കി. രണ്ട് പേരും കൈ ചേര്‍ത്ത് പിടിച്ച് അവിടെ എല്ലാം നടന്നു, എല്ലാവരുടെയും അരികിലെത്തി. ഇടക്ക് എന്റെ അരികിലും. ഞാന്‍ കൈ നീട്ടിയപ്പോള്‍ എനിക്കും തന്നു ഒരില. കയ്യിലിരിക്കുന്നതെന്തും പകര്‍ന്ന് നല്‍കാനുള്ള ആ കുഞ്ഞുങ്ങളുടെ മനസ്സ് എത്ര വലുതാണ്. ജീവിതത്തില്‍ കണ്ട സുന്ദരമായ കാഴ്ചകളില്‍ ഒന്നായിരുന്നു ആ കുഞ്ഞുങ്ങളുടെ സൌഹൃദം. ഇടക്ക് അവരിലൊരാള്‍ പറഞ്ഞ വാക്ക് “പൂവ്” എന്നായിരുന്നു. ഒരിക്കലും അവരുടെ ഉള്ളിലുള്ള ആ നിഷ്കളങ്കത നഷ്ടമാകല്ലേ എന്നൊരു നിമിഷം പ്രാര്‍ഥിച്ചു പോയി. ആ കുഞ്ഞുങ്ങള്‍ ഒരു പാഠമാണ് നമുക്ക്. അവരില്‍ നിന്നും നമുക്കേറെ പഠിക്കാനുണ്ട്. സ്നേഹം, സൌഹൃദം, കരുണ, നിഷ്കളങ്കത..... അങ്ങനെ പലതും. അന്യന്റെത് കവരുന്നവന് കാണേണ്ടത്....... ഞാന്‍.... എന്റെത് എന്ന അഹങ്കാരം കാണേണ്ടത് ഈ കാഴ്ചയാണ്. സ്നേഹം കരുണയും നഷ്ട്ടപെട്ട സമൂഹത്തിന് മുന്നില്‍ കത്തി ജ്വലിച്ച് നില്ക്കുന്ന നന്മയുടെ ദീപങ്ങളാണ് ആ കുഞ്ഞുങ്ങള്‍. നമ്മളും അവരുടെ ആ ലോകത്ത് നിന്ന് വന്നവരാണല്ലോ എന്നോര്‍ക്കുമ്പോള്‍ അഭിമാനവും...... ആ നിഷ്കളങ്കത ഒക്കെ എവിടെയോ നഷ്ടപ്പെട്ട് പോയല്ലോ എന്നോര്കുമ്പോള് നാണക്കേടും നിരാശയും........

Comments
Post a Comment