Skip to main content

Posts

Showing posts from May, 2017

അയാള്‍......

ചുമച്ച് വലിച്ച് കയറ്റം കയറുന്ന ഒരു പഴയ KSRTC ബസ്സില്‍ വച്ചാണ് അയാളെ ഭൂതം പിടികൂടിയത് – കാലം – ഭൂതകാലം. ഏതൊക്കെയോ വഴികളിലൂടെ – അയാള്‍ക്ക്‌ പരിചിതമായ വഴികളിലൂടെ – കുന്നും മലയും വയലും പുഴയും കടന്ന്‍ ഭൂതം അയാളെ വലിച്ചിഴച്ചും തള്ളിയിട്ടും പിടിച്ചെഴുന്നേല്‍പ്പിച്ചും കൊണ്ട് പോയി. അവസാനം ഒരു പറങ്കി മാവിന്‍റെ ചുവട്ടിലാണ് കൊണ്ടിട്ടത്. അവിടെ അയാളും ദേവനും വിനയനും മരം കേറി കളിക്കുകയായിരുന്നു. പറങ്കി മാമ്പഴത്തിന്‍റെ വാസന. ഒരുപാട് കാലം ആ പറങ്കി മാവിന്‍റെ ചുവട്ടില്‍ അവര്‍ കളിച്ചു. ദേവന്‍ എത്തിപ്പെടാത്ത ചില്ലകളില്ലായിരുന്നു അതില്‍. അതിലായിരുന്നു എപ്പോഴും. അതിനാലാകാം ഒരു രാത്രി മുഴുവന്‍ ഒരു കയറിന്‍റെ അറ്റത്ത് ആ മരത്തില്‍ തന്നെ അവന്‍ തൂങ്ങി ആടിയത്. വിനയനാണ് ആദ്യം കണ്ടത്. “ചിരിച്ചോണ്ടാടാ അവന്‍ പോയത്..... തെമ്മാടി.... വെള്ളത്തില്ലായിരുന്നു കുറേ നാളായി..... എപ്പഴും നാലാം കാലില്‍....” കഴിഞ്ഞയാഴ്ച്ച പാതിരാത്രി മാരുതി മലയിലെ കാറ്റാടി പാറയുടെ തുഞ്ചത്ത് കേറി നാലാം കാലില്‍ നിന്ന് വിനയനാണ് പറഞ്ഞത്. ഒരു നിമിഷം ദേവനാണോ ആ നില്‍ക്കുന്നത് എന്നയാള്‍ക്ക് തോന്നി. ഇടക്ക് അടിച്ച് പൂസായി ദേവന്‍ അയാളെ വിളിച്ചിരുന്ന...

നീല ഉടുപ്പുകാരിയും മഞ്ഞ ഉടുപ്പുകാരിയും

രാവിലെ കാലൊന്നു മടങ്ങിയ അസഹ്യമായ വേദനയിലാണ് ഇന്നലെ വൈകുന്നേരം ഡോക്ടറുടെ വീട്ടിലെത്തിയത്. സാമാന്യം നല്ല തിരക്ക്. അവിടെ ഇരിക്കുന്നവരില്‍ ആരൊക്കെയാണ് രോഗികള്‍ എന്ന് വേദന കൊണ്ടുള്ള ഓരോരുത്തരുടെയും മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനിടയിലൂടെ ഊര്‍ജ്വസ്വലയായി ഓടി കളിക്കുകയാണ് ഒരു നീല ഉടുപ്പുകാരി കുട്ടിക്കുറുമ്പി. എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് തിരിയാന്‍ അധികം സമയമെടുത്തില്ല. തിളക്കമുള്ള കണ്ണുകളുള്ള ചെമ്പന്‍ മുടിക്കാരി, എല്ലാവരുടെയും അരികിലെത്തുന്നുണ്ട് ചിരിച്ചു കൊണ്ട്. അമ്മുമ്മയാകണം വീഴാതെ നോക്കി കൊണ്ട് ആ കുഞ്ഞിന്‍റെ പിറകെ നടക്കുന്നുണ്ട്. അച്ഛന്‍റെ കയ്യിലിരുന്നു ഇതൊക്കെ കണ്ടു ഒരു മഞ്ഞ ഉടുപ്പുകാരി എന്‍റെ അടുത്തുണ്ടായിരുന്നു.   എപ്പോഴും ചിരിച്ച മുഖമുള്ള അവള്‍ അച്ഛനോട് ഏതോ ഭാഷയില്‍ സംസാരിക്കുന്നുണ്ട്. അടുത്ത് നിന്ന വേപ്പിന്‍ മരത്തില്‍ നിന്ന് ഒരു തണ്ടില ആശാത്തി എത്തി പിടിച്ച് കയ്യിലാക്കി. ഇത് കണ്ടിട്ടാകണം നീലക്കുറുമ്പി മഞ്ഞക്കുറുമ്പിയുടെ അടുത്തെത്തിയത്. എത്ര പെട്ടെന്നാണ് ആ കുഞ്ഞുങ്ങള്‍ സൌഹൃദത്തിലായത്. അവരുടേതായ ഏതോ ഭാഷയില്‍ ചിരിച്ച് സന്തോഷിച്ച് അവര്‍ സംസാരിച്ചുക്കൊണ്ടിരുന്നു...

കിങ്ങിണി

പതിവ് പോലെ തന്നെ ക്രീം കളര്‍ യൂണിഫോം ഷര്‍ട്ട് മുഴുവന്‍ അഴുക്കാക്കി സ്കൂള്‍ ബസില്‍ വന്നിറങ്ങിയ എന്നെ അന്ന് അമ്മ വഴക്ക് പറഞ്ഞില്ല. “നീ കിളക്കാനാണോ സ്കൂളില്‍ പോകുന്നേ....?” എന്ന പതിവ് ചോദ്യവും ഉണ്ടായില്ല. വൈദ്യര്‍ അപ്പുപ്പന്‍റെ കടയിലെ ചില്ല് ഭരണിയിലിരുന്ന് ഗ്യാസ് മിട്ടായി ചിരിച്ചാരുന്നു. അമ്മയോട് എത്ര കെഞ്ചിയാലും വാങ്ങി തരാറില്ല. ഒരു വല്ലാത്ത നിശബ്ദത അവിടങ്ങനെ കെട്ടി കിടക്കുന്നുണ്ടായിരുന്നു. റോഡ്‌ ക്രോസ് ചെയ്തു വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ സ്കൂളിലെ വിശേഷങ്ങള്‍ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്ന എന്നെ അമ്മ ഒന്ന് ശ്രദ്ധിച്ചത് പോലുമില്ല. എന്നും രാവിലെ ഉറക്കമുണര്‍ന്നു അച്ഛനെ കെട്ടി പിടിച്ചു കിടന്നു സ്കൂളില്‍ പോകുന്നില്ല എന്നാ പതിവ് പല്ലവിയും അതിനെ തുടര്‍ന്ന്‍ “പള്ളിക്കുട കള്ളാ...” എന്ന വിളിയും മാറി വരുന്നേ ഉണ്ടായിരുന്നുള്ളൂ.... പെട്ടെന്ന് വീടെത്തി. മുപ്പത്തി ഒന്ന് കല്‍പടവുകള്‍ എന്നുമവിടെ കാണുമോ എന്നാകുലതയില്‍ എന്നും വീട്ടിലേക്കുള്ള പടവുകള്‍ എണ്ണി കണക്ക് പഠിച്ചിരുന്നു. അമ്മ പെട്ടെന്ന് പോയി സാരി ഉടുത്ത് ചെറിയച്ചന്‍റെ കുഞ്ഞ് മകള്‍ കിങ്ങിണിയേയും എടുത്ത് പോകാനൊരുങ്ങി. എന്നോട് കുളിച്ച് ചായ കു...