Skip to main content

Posts

Showing posts from September, 2011

പഞ്ചസാര പാനിയത്തിലെ പാവയ്ക്ക

എങ്ങനെയൊക്കെ ചൊല്ലിപ്പഠിച്ചിട്ടും മതിവരാ ദുര്‍ഖട ഭാവമായ് ഇങ്ങനെ ചൊല്ലിയതങ്ങനെയെന്നു ഊഹങ്ങള്‍ക്ക് മറവിലരുളി എന്നിലെ എന്നെ ചവിട്ടിപ്പഴുപ്പിച്ചു പായുന്നതെങ്ങോട്ടാണ് ബി.ടെക് നീ......? ചില നേരമെന്നില്‍ ഇന്റെര്‍ണലിന്‍ നായായ് നരിയായ് കടിച്ചു കീറി പിന്നെയും ഭീകരപിശാചായ് സപ്ലിയുടെ തോലെടുത്തണിഞ്ഞു നീ.... നിന്നെ പ്രണയിക്കുവാന്‍ ഏറെ കൊതിച്ചിട്ടും ഇന്ന് ഏറെ വെറുത്തത് ഞാന്‍ തന്നെയല്ലയോ...? നാല് ചുവര്‍ക്കെട്ടിനുള്ളില്‍ നാഗും ഷോണിയുമോക്കെ ചര്ദിചോഴിച്ചതും, ഭാവിയുടെ സ്വപ്നതേരിലെറാന്‍ അവയൊക്കെ നക്കിയെടുത്തതും, നിന്നെ ഭോഗിച്ചുറങ്ങാന്‍ മടിച്ചിട്ടും, പുറം മോടി കാട്ടി എന്നെ മാടിവിളിച്ചതും, എന്നിലെ എന്നെ ഊറ്റി കുടിച്ചതും, നീ തന്നെയല്ലയോ..... ബി.ടെക്....?