Skip to main content

.....ഒസ്സ്യത്ത്.....

എന്റെ  ഒസ്സ്യത്തിലേക്ക് കുറിക്കാനായ്‌........
നീറി പുകഞ്ഞ ചിന്തകളുടെ ശവകുടീരമാണ് ഈ തലച്ചോർ...
തലയോട്ടി തല്ലി തകർത്ത് തലച്ചോർ എന്റെ പിതാവിന്റെ കാൽക്കൽ വയ്ക്കണം...
കൊഞ്ചിയ ചിരി മുതൽ താക്കീത് നല്കാനോളം വളരും വരെ അറിവിന്റെ... ചിന്തയുടെ...
പ്രളയം എന്നിലേക്ക് ഒഴുകിയത് അവിടെ നിന്നായിരുന്നു.... 

എന്റെ കണ്ണുകൾ ചൂഴ്ന്നെടുത്ത്.... ചെവികൾ വെട്ടിയെടുത്ത്.... അമ്മയ്ക്ക്..

നല്ലത് കാണാനും കേൾക്കാനും പഠിച്ചത് അവിടെ നിന്നാണ്....
എന്റെ കൈകൾ വെട്ടി മാറ്റി കുഞ്ഞനിയത്തിക്ക്...
ഞാൻ എഴുതിയ വരികളെ ഏറെ പ്രണയിച്ചത് അവളായിരുന്നു...
മോളേ... എന്റെ ഈ കൈകളിൽ നിനക്ക് നൽകിയ തലോടലിന്റെ
മായാത്ത പാടുകളുണ്ട്.... അവിടെ നീ കവിതകൾ കുറിക്കണം...
അമ്മയുടെ പക്കലുള്ള എന്റെ ചെവികളിലേക്ക്...
ആ കവിതകൾ ഉറക്കെ പാടണം......
എന്റെ കണ്ണ് നനയുന്നെങ്കിൽ നീ അത് തുടച്ചു മാറ്റണം.....

എന്റെ കാലുകള വെട്ടിയെടുത്ത് അമ്മുമ്മയ്ക്ക്.....

നേർവഴിക്ക് നടത്തിയത്.... നേരായ പാതകൾ കാട്ടി തന്നത്....
അവരായിരുന്നു.... കാലുകൾ കുഴഞ്ഞ് പോകാതെ കാക്കണം.....

കൂട്ടുകാരീ..... എന്റെ നെഞ്ച് വെട്ടി പൊളിക്കണം....

അവിടെ അപ്പോഴും മരിക്കാത്ത തുടിക്കുന്ന....
വറ്റാത്ത ചുടുചോരയിൽ കുതിർന്ന എന്റെ ഹൃദയമുണ്ട്.....
ആരൊക്കെ ആവശ്യപ്പെട്ടാലും അത് നിനക്കുള്ളതാണ്....
ഹൃദയം നോവാതെ പുറത്തെടുക്കണം.....
അതിന്റെ തുടിപ്പ് നിലയ്ക്കാതെ സൂക്ഷിക്കണം....
ആ തുടിപ്പിൽ.......
നിനക്ക് വേണ്ടി പാടിയ പാട്ടുകളുണ്ട്....
നിന്നോട് പറഞ്ഞ പരിഭവങ്ങളുണ്ട്...
നിന്നെ പഴി ചാരിയ വാക്കുകളുണ്ട്...
മരിച്ചിട്ടും മരിക്കാത്ത നിന്നോടുള്ള അടങ്ങാത്ത സ്നേഹമുണ്ട്....
ഉറങ്ങാത്ത രാത്രികളിൽ നിനക്ക് നൽകിയ ചുംബനങ്ങളുണ്ട്....
എന്റെ ചുണ്ടുകൾ മോഷണം പോകാതെ സൂക്ഷിക്കണം.....
നിനക്ക് കിട്ടിയ ചുംബനങ്ങളുടെ പാടുകൾ അതിലുണ്ട്......

എന്റെ തൊലി ഉരിഞ്ഞെടുത്ത് ആരാജവാദികളായ

എന്റെ സുഹൃത്തുക്കളെടുക്കണം.....
എന്നെ മറയാക്കി ആഭാസങ്ങൾ തുടരുക.... 

എന്റെ ബാക്കി ശരീരം എന്നെ വെറുത്തവർക്ക് നല്കുക.....

അവർ അത് നേരിപോടിലിട്ട് പുകയ്ക്കുക....
ആ പുകയിൽ എന്റെ ഓര്മകളുണ്ട്....
എന്റെ കണ്ണുകൾ തുടയ്ക്കാൻ അനിയത്തി നീ മറക്കരുത്.....

കൂട്ടുകാരീ.... എന്റെ ഹൃദയം 

ചുവന്ന റോസാപ്പൂക്കളിട്ട ചില്ലു കൂട്ടിൽ സൂക്ഷിക്കണം.....
മഴ പെയ്യുന്ന ഒരു രാത്രിയിലാകാം മരണം....
മഴ നനഞ്ഞു നിന്റെ മടിത്തട്ടിൽ കിടത്തി....
ഒരു താരാട്ടിന്റെ കൂടെ എന്നെ മയക്കണം....
കരയരുത്.... കണ്ണുനീർ തുടയ്ക്കാൻ ഇനി ഞാനില്ലല്ലോ........    

Comments

Popular posts from this blog

അയാള്‍......

ചുമച്ച് വലിച്ച് കയറ്റം കയറുന്ന ഒരു പഴയ KSRTC ബസ്സില്‍ വച്ചാണ് അയാളെ ഭൂതം പിടികൂടിയത് – കാലം – ഭൂതകാലം. ഏതൊക്കെയോ വഴികളിലൂടെ – അയാള്‍ക്ക്‌ പരിചിതമായ വഴികളിലൂടെ – കുന്നും മലയും വയലും പുഴയും കടന്ന്‍ ഭൂതം അയാളെ വലിച്ചിഴച്ചും തള്ളിയിട്ടും പിടിച്ചെഴുന്നേല്‍പ്പിച്ചും കൊണ്ട് പോയി. അവസാനം ഒരു പറങ്കി മാവിന്‍റെ ചുവട്ടിലാണ് കൊണ്ടിട്ടത്. അവിടെ അയാളും ദേവനും വിനയനും മരം കേറി കളിക്കുകയായിരുന്നു. പറങ്കി മാമ്പഴത്തിന്‍റെ വാസന. ഒരുപാട് കാലം ആ പറങ്കി മാവിന്‍റെ ചുവട്ടില്‍ അവര്‍ കളിച്ചു. ദേവന്‍ എത്തിപ്പെടാത്ത ചില്ലകളില്ലായിരുന്നു അതില്‍. അതിലായിരുന്നു എപ്പോഴും. അതിനാലാകാം ഒരു രാത്രി മുഴുവന്‍ ഒരു കയറിന്‍റെ അറ്റത്ത് ആ മരത്തില്‍ തന്നെ അവന്‍ തൂങ്ങി ആടിയത്. വിനയനാണ് ആദ്യം കണ്ടത്. “ചിരിച്ചോണ്ടാടാ അവന്‍ പോയത്..... തെമ്മാടി.... വെള്ളത്തില്ലായിരുന്നു കുറേ നാളായി..... എപ്പഴും നാലാം കാലില്‍....” കഴിഞ്ഞയാഴ്ച്ച പാതിരാത്രി മാരുതി മലയിലെ കാറ്റാടി പാറയുടെ തുഞ്ചത്ത് കേറി നാലാം കാലില്‍ നിന്ന് വിനയനാണ് പറഞ്ഞത്. ഒരു നിമിഷം ദേവനാണോ ആ നില്‍ക്കുന്നത് എന്നയാള്‍ക്ക് തോന്നി. ഇടക്ക് അടിച്ച് പൂസായി ദേവന്‍ അയാളെ വിളിച്ചിരുന്ന...

നീല ഉടുപ്പുകാരിയും മഞ്ഞ ഉടുപ്പുകാരിയും

രാവിലെ കാലൊന്നു മടങ്ങിയ അസഹ്യമായ വേദനയിലാണ് ഇന്നലെ വൈകുന്നേരം ഡോക്ടറുടെ വീട്ടിലെത്തിയത്. സാമാന്യം നല്ല തിരക്ക്. അവിടെ ഇരിക്കുന്നവരില്‍ ആരൊക്കെയാണ് രോഗികള്‍ എന്ന് വേദന കൊണ്ടുള്ള ഓരോരുത്തരുടെയും മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനിടയിലൂടെ ഊര്‍ജ്വസ്വലയായി ഓടി കളിക്കുകയാണ് ഒരു നീല ഉടുപ്പുകാരി കുട്ടിക്കുറുമ്പി. എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് തിരിയാന്‍ അധികം സമയമെടുത്തില്ല. തിളക്കമുള്ള കണ്ണുകളുള്ള ചെമ്പന്‍ മുടിക്കാരി, എല്ലാവരുടെയും അരികിലെത്തുന്നുണ്ട് ചിരിച്ചു കൊണ്ട്. അമ്മുമ്മയാകണം വീഴാതെ നോക്കി കൊണ്ട് ആ കുഞ്ഞിന്‍റെ പിറകെ നടക്കുന്നുണ്ട്. അച്ഛന്‍റെ കയ്യിലിരുന്നു ഇതൊക്കെ കണ്ടു ഒരു മഞ്ഞ ഉടുപ്പുകാരി എന്‍റെ അടുത്തുണ്ടായിരുന്നു.   എപ്പോഴും ചിരിച്ച മുഖമുള്ള അവള്‍ അച്ഛനോട് ഏതോ ഭാഷയില്‍ സംസാരിക്കുന്നുണ്ട്. അടുത്ത് നിന്ന വേപ്പിന്‍ മരത്തില്‍ നിന്ന് ഒരു തണ്ടില ആശാത്തി എത്തി പിടിച്ച് കയ്യിലാക്കി. ഇത് കണ്ടിട്ടാകണം നീലക്കുറുമ്പി മഞ്ഞക്കുറുമ്പിയുടെ അടുത്തെത്തിയത്. എത്ര പെട്ടെന്നാണ് ആ കുഞ്ഞുങ്ങള്‍ സൌഹൃദത്തിലായത്. അവരുടേതായ ഏതോ ഭാഷയില്‍ ചിരിച്ച് സന്തോഷിച്ച് അവര്‍ സംസാരിച്ചുക്കൊണ്ടിരുന്നു...